News Kerala

കുളക്കട പഞ്ചായത്തില്‍ അസാധാരണ രാഷ്ട്രീയ നീക്കവുമായി യുഡിഎഫ്

കൊല്ലം: കൊല്ലം കുളക്കട പഞ്ചായത്തില്‍ അസാധാരണ രാഷ്ട്രീയ നീക്കവുമായി യുഡിഎഫ്. എല്‍.ഡി.എഫ് ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് ബി സംസ്ഥാന സെക്രട്ടറിക്ക് പിന്തുണ നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ് യുഡിഎഫ് . എല്‍.ഡി.എഫ് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച സ്വതന്ത്രനായിട്ടാണ് കേരള കോണ്‍ഗ്രസ് ബി സംസ്ഥാന സെക്രട്ടറി പൂവറ്റൂര്‍ സുരേന്ദ്രന്‍ മത്സരിക്കുന്നത്.