News Kerala

ഇടുക്കിയില്‍ ഭൂവിഷയം: സുപ്രീംകോടതി വിധിയുടെ സന്തോഷത്തില്‍ യു.ഡി.എഫ്

ഇടുക്കി: ഇടുക്കിയില്‍ ഭൂവിഷയം രാഷ്ട്രീയ ചര്‍ച്ചയാക്കി ആളികത്തിക്കാന്‍ എണ്ണ കിട്ടിയ സന്തോഷത്തിലാണ് യു ഡി എഫ്. ജില്ലയില്‍ മാത്രമായി നിര്‍മ്മാണ നിരോധനം ഏര്‍പ്പെടുത്തരുതെന്ന സുപ്രീം കോടതി വിധി യു ഡി എഫ് ആഘോഷമാക്കുകയാണ്. ഇടുക്കിയിലെ ജനങ്ങളെ വഞ്ചിച്ച സര്‍ക്കാര്‍ മാപ്പ് പറയമെന്ന ആവശ്യവുമായി യു ഡി എഫ് നേതൃത്വം ഒന്നാകെ രംഗത്ത് വന്നു.