News Kerala

പാലക്കാട് നഗരസഭയുടെ ഭരണം തിരിച്ചുപിടിക്കാന്‍ യുഡിഎഫ്

പാലക്കാട്: ബിജെപി ഭരിക്കുന്ന ഏക നഗരസഭയായ പാലക്കാട് ഇത്തവണ ഏതുവിധേനയും തിരിച്ചു പിടിക്കാനുള്ള തയ്യാറെടുപ്പിലാണ് യുഡിഎഫ്. നഗര ഭരണം കിട്ടിയാല്‍ ചെയര്‍മാനായി ഉയര്‍ത്തിക്കാട്ടുന്നതിനു കെപിസിസി സെക്രട്ടറിയെയും മത്സരത്തിനു ഇറക്കിയിട്ടുണ്ട്.