News Kerala

യു.എന്‍.എയിലെ ക്രമക്കേടുകള്‍ സര്‍ക്കാര്‍ അന്വേഷിക്കും

തിരുവനന്തപുരം: യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനിലെ ക്രമക്കേടുകളില്‍ സര്‍ക്കാര്‍ ഇടപെടുന്നു. ട്രേഡ് യൂണിയന്‍ ചട്ടങ്ങള്‍ ലംഘിച്ചിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് തൊഴില്‍മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. വാര്‍ഷിക കണക്ക് സമര്‍പ്പിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും. സാമ്പത്തിക തട്ടിപ്പ് അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് മന്ത്രി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.