News Kerala

നഴ്‌സസ് അസോസിയേഷന്‍ സാമ്പത്തിക ക്രമക്കേട്: െ്രെകം ബ്രാഞ്ച് കേസെടുത്തു, ജാസ്മിന്‍ ഷാ ഒന്നാം പ്രതി

തിരുവനന്തപുരം: യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനിലെ സാമ്പത്തിക ക്രമക്കേടുമായിബന്ധപ്പെട്ട ആരോപണത്തില്‍ െ്രെകംബ്രാഞ്ച് കേസെടുത്തു. നാലു പേര്‍ക്കെതിരെയാണ് കേസെടുത്തത്. നഴ്‌സസ് അസോസിയേഷന്‍ ദേശീയപ്രസിഡന്റ് ജാസ്മിന്‍ ഷാ ആണ് കേസില്‍ ഒന്നാം പ്രതി. സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ്, ഓഫീസ് ജീവനക്കാരന്‍ ജിത്തു, ഡ്രൈവര്‍ നിധിന്‍ മോഹന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. യുഎന്‍എയുടെ നേതൃത്വത്തില്‍ മൂന്നരക്കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്നാരോപിച്ച് വൈസ്പ്രസിഡന്റ് സിബി മുകേഷാണ് പരാതിപ്പെട്ടിരുന്നത്.