News Kerala

യു എന്‍ എയിലെ സാമ്പത്തിക ക്രമക്കേട്: കേസെടുത്ത് അന്വേഷിക്കാന്‍ ഡി ജി പിയുടെ ഉത്തരവ്

തിരുവനന്തപുരം: യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനിലെ സാമ്പത്തിക ക്രമക്കേടില്‍ കേസെടുത്ത് അന്വേഷിക്കാന്‍ ഡി.ജി.പിയുടെ ഉത്തരവ്. നേതൃത്വം മൂന്നരക്കോടിയിലേറെ രൂപയുടെ ക്രമക്കേട് നടത്തി എന്ന പരാതിയിലാണ് അന്വേഷണം. ക്രൈംബ്രാഞ്ച് ശുപാര്‍ശ അനുസരിച്ച് ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്യും. ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയുടെ ശുപാര്‍ശയുടെ പകര്‍പ്പ് മാതൃഭൂമി ന്യൂസിന് ലഭിച്ചു.