News Kerala

ചികിത്സ നിഷേധിക്കപ്പെട്ട സംഭവം: ആരോഗ്യ മന്ത്രിക്കെതിരെ ഇരട്ട കുട്ടികളുടെ അച്ഛന്‍ ഷെരീഫ്

മലപ്പുറം: മഞ്ചേരിയില്‍ ചികിത്സ നിഷേധിക്കപ്പെട്ട സംഭവത്തില്‍ ആരോഗ്യ മന്ത്രിക്കെതിരെ ഇരട്ട കുട്ടികളുടെ അച്ഛന്‍ ഷെരീഫ്. കുറ്റവാളികളെ തന്നെ മന്ത്രി അന്വേഷിക്കാന്‍ ഏല്‍പ്പിച്ചു. റിപ്പോര്‍ട്ട് തെറ്റാണ്, ഏക പക്ഷീയമായി തയ്യാറാക്കിയതാണ്. വകുപ്പ് തല അന്വേഷണത്തില്‍ വിശ്വാസമില്ല. ദേശീയ മനുഷ്യാവകാശ കമീഷന് പരാതി നല്‍കിയെന്നും ഷെരീഫ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.