News Kerala

ഫാ. സ്റ്റാൻ സ്വാമിയുടെ അറസ്റ്റിനെതിരെ യുഎൻ മനുഷ്യാവകാശ കൗൺസിൽ രംഗത്ത്

ഫാ. സ്റ്റാൻ സ്വാമിയുടെ അറസ്റ്റിനെതിരെ യുഎൻ മനുഷ്യാവകാശ കൗൺസിൽ രംഗത്ത്. മനുഷ്യാവകാശപ്രവർത്തകരെ പ്രതികളാക്കുന്നത് ഒഴിവാക്കണമെന്ന് കൗൺസിൽ ആവശ്യപ്പെട്ടു. സന്നദ്ധ സംഘടനകൾക്ക് എതിരെ FCRA ചുമത്തുന്നത് ഒഴിവാക്കണമെന്നും ഐക്യരാഷ്ട്ര സഭാ മനുഷ്യാവകാശ കമ്മീഷണർ മിഷേൽ ബാച്ച്‍ലറ്റ് ആവശ്യപ്പെട്ടു. എന്നാൽ മനുഷ്യാവകാശ കൗൺസിൽ പരമാർശത്തിനെതിരെ വിദേശകാര്യമന്ത്രാലയം രംഗത്തെത്തി. FCRA ഭേദഗതി രാജ്യത്തിന്റെ പരമാധികാരത്തിൽ വരുന്നതാണെന്നും മനുഷ്യാവകാശത്തിന്റെ പേരിൽ നിയമലംഘനങ്ങൾ അംഗീകരിക്കില്ലെന്നും വിദേശ കാര്യ മന്ത്രാലയം അറിയിച്ചു.