News Kerala

യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷത്തില്‍ പ്രതികളുടെ അറസ്റ്റ് വൈകുന്നു

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷത്തില്‍ പ്രതികളുടെ അറസ്റ്റ് വൈകുന്നു. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്നത് ആള്‍ക്കൂട്ട ആക്രമണമാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ കുറ്റപ്പെടുത്തി. പ്രശ്‌നം പരിഹരിക്കാന്‍ കോളേജ് പ്രിന്‍സിപ്പല്‍ വിദ്യാര്‍ത്ഥി സംഘടനകളുടെ യോഗം വിളിക്കും.