News Kerala

ഏകാധ്യാപക വിദ്യാലയത്തിലെ ഉഷാ കുമാരി ടീച്ചറുടെ ദുരിതത്തിന് ഇപ്പോഴും മാറ്റമില്ല

തിരുവനന്തപുരം: കാടും മലയും കയറി ആദിവാസി കുട്ടികള്‍ക്ക് അക്ഷരവെളിച്ചം എത്തിക്കുന്ന ഒരു അധ്യാപികയെ ഓര്‍മ്മയില്ലേ. അമ്പൂരി ഏകാധ്യാപക വിദ്യാലയത്തിലെ ഉഷാ കുമാരി ടീച്ചറെ ആരും മറക്കാനിടയില്ല. ഈ തിരഞ്ഞെടുപ്പ് കാലത്തും പറഞ്ഞു പഴകിയ ആവശ്യങ്ങള്‍ തന്നെയാണ് ടീച്ചര്‍ക്ക് സര്‍ക്കാരിന് മുന്നില്‍ വെക്കാനുള്ളത്.