News Kerala

യു.വി. ജോസ്, കോഴിക്കോട് നഗരത്തിന്റെ മുഖച്ഛായ മാറ്റിയ കളക്ടര്‍

കോഴിക്കോട്: മിഠായി തെരുവ് നവീകരണത്തിലൂടെ കോഴിക്കോടിന്റെ മുഖച്ഛായ മാറ്റുന്നതില്‍ പ്രധാന പങ്ക് വഹിച്ച കളക്ടറാണ് യു.വി. ജോസ്. യു.വി. ജോസ് സ്ഥലം മാറി പോകുമ്പോള്‍ അദ്ദേഹം തുടങ്ങിവച്ച കലായി പുഴയിലെ കൈയേറ്റം ഒഴിപ്പിക്കലും കനോലി കനാല്‍ നവീകരണവും പാതി വഴിയിലാണ്. കളക്ടര്‍ സ്ഥലം മാറി പോകുന്നതോടെ ഈ പദ്ധതികളുടെ ഭാവി എന്താകുമെന്ന ആശങ്കയും ഒരുങ്ങുകയാണ്.