News Kerala

പാലാരിവട്ടം അഴിമതി: വികെ ഇബ്രാഹിംകുഞ്ഞിനെ അടുത്ത ആഴ്ച വിജിലന്‍സ് ചോദ്യം ചെയ്യും

കൊച്ചി: പാലാരിവട്ടം അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെ ഉള്‍പ്പെടെ അടുത്ത ആഴ്ച ചോദ്യം ചെയ്യും. കൂടുതല്‍ വിവരശേഖരണം നടത്തുന്നതിനായാണ് വിജിലന്‍സ് ചോദ്യം ചെയ്യല്‍ അടുത്ത ആഴ്ചത്തേയ്ക്ക് മാറ്റിയത്.