News Kerala

മന്ത്രി കെ. കൃഷ്ണൻകുട്ടിക്ക് നേരെ വലിയതുറയിൽ പ്രതിഷേധം

തിരുവനന്തപുരം: ജലവിഭവ മന്ത്രി കെ. കൃഷ്ണൻ കുട്ടിയുടെ സന്ദർശത്തിനിടെ വലിയതുറയിൽ പ്രതിഷേധം. കടൽഭിത്തി നിർമാണം വൈകുന്നതിൽ പ്രതിഷേധിച്ചായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. പോലീസും നാട്ടുകാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. വേലിയേറ്റത്തിലുണ്ടായ നാശനഷ്ടങ്ങൾ പരിശോധിക്കാൻ 12 മണിയോടെയാണ് മന്ത്രി കെ കൃഷ്ണൻ കുട്ടി വലിയതുറയിലെത്തിയത്. ഇതിനിടെയാണ് പ്രതിഷേധവുമായി പ്രദേശവാസികൾ രംഗത്തെത്തിയത്.