തൃക്കാക്കരയിൽ ലത്തീൻ സമുദായത്തെ അവഗണിക്കുന്നതിൽ പ്രതിഷേധവുമായി വരാപ്പുഴ അതിരൂപത
തൃക്കാക്കരയിൽ വോട്ട് ശതമാനം കൂടുതലുള്ള ലത്തീൻ സമുദായത്തെ അവഗണിക്കുന്നതിൽ പ്രതിഷേധവുമായി വരാപ്പുഴ അതിരൂപത. മറ്റ് സഭകൾക്ക് മേൽക്കൈയുള്ള രീതിയിലാണ് പ്രചാരണങ്ങൾ നടക്കുന്നത്. തുടർ നിലപാടുകൾ ചർച്ച ചെയ്യാൻ മെയ് 12 ന് സമുദായ പ്രതിനിധികളുടെ യോഗം ചേരാനാണ് തീരുമാനം.