News Kerala

വായു ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് അടുക്കുന്നു

മുംബൈ: വായു ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് അടുക്കുന്നു. നാളെ പുലര്‍ച്ചയോടെ ഗുജറാത്ത് തീരം തൊടുന്ന കാറ്റ് മണിക്കൂറില്‍ 165 കിലോമീറ്റര്‍ വേഗതയില്‍ വീശുമെന്നാണ് മുന്നറിയിപ്പ്. തീരപ്രദേശത്ത് നിന്ന് രണ്ട് ലക്ഷം പേരെ മാറ്റി പാര്‍പ്പിച്ചു.