News Kerala

വായു ചുഴലിക്കാറ്റ്: കേരളാതീരത്ത് കടല്‍ പ്രക്ഷുബ്ദം

തിരുവനന്തപുരം: വായു ചുഴലിക്കാറ്റിന്റെ ഫലമായി കേരളാതീരത്ത് കടല്‍ പ്രക്ഷുബ്ദം. 4.3 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉയരാന്‍ സാധ്യതയെന്ന് സമുദ്ര ഗവേഷണ കേന്ദ്രത്തിന് മുന്നറിയിപ്പ്. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജാഗ്രതാ നിര്‍ദേശം നല്‍കി. അതേസമയം, സംസ്ഥാനത്ത് മഴയുടെ ലഭ്യതയില്‍ 30 ശതമാനം കുറവ് രേഖപ്പെടുത്തി.