News Kerala

വഴുവാടിക്കടവ് പാലം ഉടന്‍ തുറന്നുകൊടുക്കും

തിരുവല്ല: മാവേലിക്കര-ചെങ്ങന്നൂര്‍ താലൂക്കുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന വഴുവാടിക്കടവ് പാലം ഉടന്‍ തുറന്നുകൊടുക്കും. അവസാന വട്ട നിര്‍മ്മാണ ജോലികള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. പാലം പൂര്‍ത്തിയാകുന്നതോടെ പ്രദേശവാസികളുടെ ദീര്‍ഘ നാളത്തെ ആവശ്യമാണ് യാഥാര്‍ത്ഥ്യമാകുന്നത്.