News Kerala

പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പ്; സുരേഷ് ഗോപിക്കെതിരെ കുറ്റപത്രം

തിരുവനന്തപുരം: പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പ് കേസില്‍ സുരേഷ് ഗോപി എംപിക്കെതിരെ കുറ്റപത്രം നല്‍കാന്‍ െ്രെകംബ്രാഞ്ച് അനുമതി നല്‍കി. രണ്ട് ഔഡി കാറുകള്‍ വ്യാജ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചതായി െ്രെകംബ്രാഞ്ച് കണ്ടെത്തി. 2017 ഒക്ടോബര്‍ 31 ന് സംപ്രേഷണം ചെയ്ത 'വിഐപി തട്ടിപ്പുകാര്‍' എന്ന അന്വേഷണ പരമ്പരയിലാണ് സുരേഷ് ഗോപിയുടെ തട്ടിപ്പ് സംബന്ധിച്ച തെളിവുകള്‍ മാതൃഭൂമി ന്യൂസ് പുറത്തുവിട്ടത്. രണ്ട് ഔഡി കാറുകള്‍ കേരളത്തില്‍ നികുതി വെട്ടിക്കാന്‍ പുതുച്ചേരില്‍ താമസിച്ചുവെന്നതിന് വ്യാജരേഖ ചമച്ചുവെന്നതാണ് കേസ്. 2010ലും 2017ലുമായി രണ്ട് ഔഡി കാറുകളാണ് വ്യാജവിലാസത്തില്‍ രജിസ്റ്റര്‍ ചെയ്തത്. രണ്ട് കാറുകളിലുമായി 25 ലക്ഷം രൂപയുടെ നികുത് വെട്ടിപ്പാണ് സുരേഷ് ഗോപി നടത്തിയത്.