News Kerala

കൊട്ടാരക്കരയില്‍ സ്കൂളിൽ അഭ്യാസപ്രകടനം നടത്തിയ ബൈക്കിന്റെ നമ്പര്‍ വ്യാജം

കൊല്ലം: കൊല്ലം കൊട്ടാരക്കര വെണ്ടാര്‍ ശ്രീ വിദ്യാധിരാജ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അഭ്യാസപ്രകടനം നടത്തിയ ഒരു ബൈക്കിന്റെ നമ്പര്‍ വ്യാജമെന്ന് പൊലീസ് കണ്ടെത്തി. പ്രായപൂര്‍ത്തിയാകാത്തവര്‍ അടക്കമുള്ളവര്‍ വാഹനമോടിച്ചെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ മുന്നു ബൈക്കുകള്‍ കസ്റ്റഡിയിലെടുത്തു. കാറില്‍ അഭ്യാസപ്രകടനം നടത്തിയ നടുവത്തൂര്‍ സ്വദേശി അഭിഷന്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.