News Kerala

സംവരണ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് വെള്ളാപ്പള്ളി നടേശന്‍

സംവരണ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് വെള്ളാപ്പള്ളി നടേശന്‍. ചങ്ങാനാശ്ശേരിയില്‍ നിന്ന് എഴുതികൊടുത്തത് എല്‍.ഡി.എഫ് സര്‍ക്കാര്‍ ഒപ്പിട്ടു കൊടുത്തുവെന്ന് വെള്ളാപ്പള്ളി നടേശന്‍ ചോദ്യം ഉത്തരം പരിപാടിയില്‍ പറഞ്ഞു. എന്‍.എസ്.എസിനു വേണ്ടി ചേടിപണിയാണ് സര്‍ക്കാര്‍ നടത്തിയത്. ദേവസ്വം ബോര്‍ഡില്‍ മുന്നോക്കകാര്‍ക്ക് സംവരണം നല്‍കുമ്പോള്‍ ചര്‍ച്ചയെങ്കിലും നടത്തണമായിരുന്നു. വഴിവിട്ട് എന്‍.എസ്.എസിനെ സഹായിച്ചതിന്റെ അനുഭവം കിട്ടികൊണ്ടിരിക്കുകയാണെന്നും വെള്ളാപ്പള്ളി പരിഹസിച്ചു.