News Kerala

എംഎം മണി നിയമസഭാ തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് വെള്ളാപ്പള്ളി

ഇടുക്കി: എംഎം മണി നിയമസഭാ തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കണമെന്ന് പരോക്ഷമായി ആവശ്യപ്പെട്ട് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഏറ്റവും മികച്ച ജനപ്രതിനിധികളിൽ ഒരാളാണ് എംഎം മണിയെന്നും വെള്ളാപ്പള്ളിയുടെ പ്രശംസ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് എംഎം മണിയെ കരിങ്കുരങ്ങെന്ന് വെള്ളാപ്പള്ളി നടേശൻ അധിക്ഷേപിച്ചത് വിവാദമായിരുന്നു