News Kerala

നിയമസഭയിൽ വാക്പോര്: ക്ഷുഭിതരായി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

തിരുവനന്തപുരം: നിയമസഭയിൽ ഭരണ-പ്രതിപക്ഷ വാഗ്വാദം. പ്രതിപക്ഷത്തിനെതിരായ അഴിമതി ആരോപണങ്ങളിൽ ചോദ്യം ഉന്നയിച്ച് ഭരണപക്ഷാംഗങ്ങളുടെ പ്രതിരോധം. ബാർകോഴ, സോളാർ,പാലാരിവട്ടം വിഷയങ്ങളിലാണ് ചോദ്യങ്ങൾ ഉന്നയിച്ചത്. ആരോപണങ്ങൾ പാഴ്‍വേലയാണെന്നും ഭരണപക്ഷത്തെ പോലെ പ്രതിപക്ഷവും അഴിമതിക്കാരെന്ന് വരുത്തിതീർക്കാനാണ് ശ്രമമെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. കഴിഞ്ഞ സർക്കാരിന്റെ കാലം അഴിമതിയുടെ കൂത്തരങ്ങെന്നും കരണത്തടി കിട്ടിയാലും ഉളുപ്പില്ലേ എന്നും മുഖ്യമന്ത്രിയുടെ മറുപടി.