News Kerala

പൂരനഗരിയില്‍ സര്‍പ്രൈസുമായി വിജയ് ബാബു

തൃശൂര്‍: തൃശൂര്‍ പൂരത്തിലേയ്ക്ക് അതിഥികള്‍ നിരവധിയാണ് എത്തുന്നത്. എല്ലാവരെയും പൂരലഹരിയിലേയ്ക്കുയര്‍ത്തുന്ന വടക്കും നാഥന്റെ ഉത്സവത്തിലേയ്ക്ക് ചലച്ചിത്രതാരം വിജയ് ബാബു എത്തിയത് ഒരു സര്‍പ്രൈസുമായാണ്. തന്റെ ചിത്രത്തിന്റെ ലോഞ്ച് പൂര നഗരിയിലാണ് വിജയ് ബാബു നടത്തിയത്. അതിനൊരു കാരണമുണ്ടെന്നും അദ്ദേഹം പറയുന്നു.