News Kerala

വിഴിഞ്ഞം പദ്ധതി: ഉമ്മന്‍ ചാണ്ടിയടക്കം ആരും അഴിമതി നടത്തിയിട്ടില്ലെന്ന് കമ്മീഷന്‍

തിരുവന്തപുരം: വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് ഉമ്മന്‍ ചാണ്ടിയടക്കം ആരും അഴിമതി നടത്തിയിട്ടില്ലെന്ന് അന്വേഷണ കമ്മീഷന്‍. സിഎജിയുടെ കണ്ടെത്തലില്‍ പിഴവുകളും ശരികളുമുണ്ടെന്ന് ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍. പദ്ധതിയുമായി സര്‍ക്കാരിനും കമ്പനിക്കും മുന്നോട്ട് പോകാമെന്നും നിര്‍ദേശം. വിഴിഞ്ഞം പദ്ധതി രാഷ്ട്രീയമായി ദുരുപയോഗം ചെയ്തിട്ടില്ല. പദ്ധതിയുടെ ലാഭനഷ്ടങ്ങള്‍ കണക്കാക്കാന്‍ സിഎജിക്കോ കമ്മീഷനോ സാധിക്കില്ലെന്നും കമ്മീഷന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.