News Kerala

'ഞങ്ങളെന്തിന് വോട്ട് ചെയ്യണം?' ചെല്ലാനത്തെ ജനങ്ങൾ ചോദിക്കുന്നു; കേരളം കാണണം ഈ ദുരിതജീവിതം

കൊച്ചി: ചെല്ലാനം ഗ്രാമ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിലെ മുന്നൂറോളം വോട്ടർമാർ ഇക്കുറി തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കും. വഴിയില്ലാത്തതിനാൽ രോഗികളെ സ്ട്രെച്ചറിൽ ചുമന്നാണ് തുരുത്തിന് പുറത്തെത്തിക്കുന്നത്. വാഗ്ദാനങ്ങൾക്ക് മുന്നിൽ പറ്റിക്കപ്പെട്ട കണ്ടക്കടവിലെ ജനങ്ങളുടെ തീരാദുരിതം ജനപ്രതിനിധികൾക്ക് മുന്നിലെത്തിക്കുകയാണ് മാതൃഭൂമി ന്യൂസ്.