News Kerala

വരട്ടാറില്‍ വീണ്ടും മാലിന്യം തള്ളി

തിരുവല്ല: ജനകീയ പങ്കാളിത്തത്തോടെ വീണ്ടെടുത്ത വരട്ടാറില്‍ സാമൂഹ്യ വിരുദ്ധര്‍ വീണ്ടും മാലിന്യം തള്ളി. തിരുവല്ല വഞ്ചിമൂട്ടില്‍ കടവിനു സമീപമാണ് ചാക്കില്‍ കെട്ടിയ നിലയില്‍ കോഴി മാലിന്യം കണ്ടെത്തിയത്. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരണമെന്ന് വരട്ടാര്‍ സംരക്ഷണ സമിതി ആവശ്യപ്പെട്ടു.