News Kerala

കൊച്ചി വെള്ളക്കെട്ട്: കളക്ടറോടും കോര്‍പറേഷന്‍ സെക്രട്ടറിയോടും ഹൈക്കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

കൊച്ചി: കൊച്ചി നഗരത്തിലെ വെള്ളക്കെട്ടില്‍ ജില്ലാ കളക്ടറോടും കോര്‍പറേഷന്‍ സെക്രട്ടറിയോടും ഹൈക്കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഇന്നലത്തെ വെള്ളക്കെട്ടിന് കാരണം മുല്ലശേരി കനാല്‍ വൃത്തിയാക്കാത്തതെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. കനാല്‍ വൃത്തിയാക്കുന്നത് യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കണമെന്നും കോര്‍പറേഷന് ഇതിന് കഴിവില്ലെങ്കില്‍ ജില്ലാ കളക്ടര്‍ ദുരന്തനിവാരണനിയമപ്രകാരം ഏറ്റെടുത്ത് നടപ്പാക്കണമെന്നും കോടതി.