News Kerala

വീല്‍ച്ചെയറില്‍ നിലച്ചുപോയ ജീവിതത്തെ തിരിച്ച് പിടിച്ച് വിഷ്ണു വിജയന്‍

ഇടുക്കി: തൊടുപുഴ ഞറുക്കുറ്റിലെ കുന്നിന്‍ മുകളില്‍ താമസിക്കുന്ന വിഷ്ണു വിജയന്‍ നിലച്ചുപോയ ജീവിതത്തെ തിരിച്ച് പിടിച്ചവനാണ്. ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തെ പോറ്റാന്‍ തളര്‍ന്നുപോയ നടുവുംതാങ്ങി പണി പതിനെട്ടും നോക്കുന്നവന്‍. കുടയും പേപ്പര്‍ പേനയും നിര്‍മ്മിച്ച് ഉപജീവനത്തിന് വഴി തേടുകയാണ് വിഷ്ണു. 6238049820 എന്ന ഫോൺ നമ്പരില്‍ ബന്ധപ്പെട്ടാല്‍ ഉത്പന്നങ്ങള്‍ വിഷ്ണു കൊറിയര്‍ അയച്ചു തരുന്നതാണ്.