കാട്ടാനക്കൂട്ടത്തിന്റെ അക്രമണത്തിൽ പശു കൊല്ലപ്പെട്ടു
കോതമംഗലം: ജനവാസമേഖലയിൽ നിന്ന് തുരത്തിയോടിച്ച കാട്ടാനക്കൂട്ടത്തിന്റെ അക്രമണത്തിൽ പശു കൊല്ലപ്പെട്ടു. കോതമംഗലം കോട്ടപ്പടിയിലാണ് സംഭവം. വനമേഖലയെ വേർതിരിക്കുന്ന വേലിയിലെ പോരായ്മയും കോട്ടപ്പടി മേഖലയിലെ കാട്ടാന ശല്യവും നാട്ടുകാർക്ക് സ്ഥിരം പ്രതിസന്ധി സൃഷ്ടിക്കുന്നു.