News Kerala

കൊച്ചിയിലെ സ്ഥാനാർത്ഥിത്വത്തിന്റെ കാര്യത്തിൽ പാർട്ടി നിലപാട് അംഗീകരിക്കുമെന്ന് ടോണി ചമ്മിണി

കൊച്ചി: കൊച്ചിയിലെ സ്ഥാനാർത്ഥിത്വത്തിന്റെ കാര്യത്തിൽ പാർട്ടി എന്ത് നിലപാട് സ്വീകരിച്ചാലും അംഗീകരിക്കുമെന്ന് ടോണി ചമ്മിണി. മണ്ഡലത്തിലേക്ക് വനിത സ്ഥാനാർത്ഥിയെ പരിഗണിക്കണമെന്ന് മുതിർന്ന നേതാക്കൾ ആവശ്യമുന്നയിച്ചിരുന്നു. പൊതുവിഷയങ്ങളിൽ സജീവമായ ടോണി ചമ്മിണി, ആഴക്കടൽ മത്സ്യബന്ധന കരാർ വിവാദത്തിൽ ഉപവാസസമരത്തിലാണ്.