News Kerala

പാലാ സീറ്റില്‍ വിട്ടു വീഴ്ചയില്ലെന്ന് എന്‍സിപിയും മാണി സി കാപ്പനും

കൊച്ചി: പാലാ സീറ്റ് വിട്ട് നല്‍കില്ലെന്ന് എന്‍സിപി. പാലാ സീറ്റ് സ്വപ്നം കാണാന്‍ ആര്‍ക്കും പറ്റുമെന്ന് സംസ്ഥാന അധ്യക്ഷന്‍ ടി പി പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു. പാലാ സീറ്റ് കേരള കോണ്‍ഗ്രസിന് ഹൃദയ വികാരമാണെങ്കില്‍ തനിക്ക് ചങ്കാണെന്ന് മാണി സി കാപ്പന്‍ ആവര്‍ത്തിച്ചു.