News Kerala

പൊതു ഗതാഗതത്തിന് പൂട്ട് വീഴുമോ? - പ്രത്യേക ചര്‍ച്ച

കോവിഡ് കാലം ഏറ്റവും ഗുരുതരമായി ബാധിച്ച മേഖലകളിലൊന്നാണ് പൊതുഗതാഗതം. സുരക്ഷാപ്രശ്‌നങ്ങള്‍ ജനങ്ങളെ പൊതുഗതാഗതത്തില്‍ നിന്ന് പാടേ അകറ്റി. ആളില്ലാതെ ഓടേണ്ടി വരുന്ന സര്‍വീസുകള്‍ വലിയ നഷ്ടത്തിലേക്കാണ് ബസ്സുടമകളെ കൊണ്ടെത്തിച്ചത്. നിരക്കു വര്‍ധന കൊണ്ടു പോലും പിടിച്ചു നില്‍ക്കാനാവാത്ത അവസ്ഥ. സ്വന്തം വാഹനമെന്ന കാഴ്ചപ്പാടിലേക്ക് ആളുകള്‍ തിരിയുന്നതോടെ പൊതു ഗതാഗതത്തിന് പൂട്ടു വീഴുമോ? - പ്രത്യേക ചര്‍ച്ച.