News Kerala

കൊച്ചി ചെല്ലാനത്ത് കടല്‍ക്ഷോഭം തടയാന്‍ ജിയോ ബാഗുകള്‍ സ്ഥാപിക്കുമെന്ന് കളക്ടര്‍

കൊച്ചി: കൊച്ചി ചെല്ലാനത്ത് കടല്‍ക്ഷോഭം തടയാന്‍ കടല്‍ത്തീരത്ത് രണ്ട് ദിവസത്തിനകം ജിയോ ബാഗുകള്‍ സ്ഥാപിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചതായി സമര സമിതി. താത്കാലിക ആശ്വാസമയി വാടക വീടുകള്‍ ജില്ലാ ഭരണകൂടം എടുത്തു നല്‍കണമെന്ന് സമരസമിതി ആവശ്യപ്പെട്ടു. താത്കാലികമായാണ് ജിയോ ബാഗുകള്‍ സ്ഥാപിക്കുന്നതെന്ന് കളക്ടര്‍ അറിയിച്ചു. ഇതിനായി ജലസേചന വകുപ്പിന് നിര്‍ദ്ദേശം നല്‍കിയതായി കളക്ടര്‍ പറഞ്ഞു. ചെല്ലാനം വേളാങ്കണ്ണിപ്പള്ളി മേഖലയിലാകും ആദ്യം ജിയോ ബാഗുകള്‍ സ്ഥാപിക്കുകയെന്ന് കളക്ടര്‍ അറിയിച്ചു.