സഭാ തര്‍ക്കം പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സഹായിച്ചാല്‍ ബിജെപിയ്ക്ക് വോട്ടുചെയ്യും- യാക്കോബായ സഭ
തിരുവനന്തപുരം: ക്രൈസ്തവ സഭ തര്‍ക്കം പരിഹരിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ സഹായിച്ചാല്‍ ബിജെപിയ്ക്ക് വോട്ടുചെയ്യുമെന്ന് യാക്കോബായ സുറിയാനി സഭ. സഹായിക്കുന്നവര്‍ക്കൊപ്പമാണ് ഇനി സഭയുടെ രാഷ്ട്രീയമെന്ന് അവകാശ സംരക്ഷണ സമര സമിതി ജനറല്‍ കണ്‍വീനറും മുംബൈ ഭദ്രാസനാധിപനുമായ തോമസ് മോര്‍ അലക്‌സാണ്ട്രിയോസ് മെത്രാപ്പോലിത്ത മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പില്‍ സഭ അത് തെളിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെതാണ് തര്‍ക്കം പരിഹരിക്കുന്നതിന് കൂടുതല്‍ പ്രതീക്ഷ നല്‍കുന്ന ഇടപെടലെന്ന് മെത്രാപ്പോലിത്ത വ്യക്തമാക്കി. മാതൃഭൂമി ന്യൂസ് ബിഗ് ബ്രേക്കിംഗ്