News Kerala

പോലീസുകാരിയെ തീവെച്ച് കൊന്ന കേസിലെ പ്രതി അജാസിന് ന്യൂമോണിയ

ആലപ്പുഴ: വള്ളികുന്നത്ത് പോലീസുകാരിയെ തീവെച്ച് കൊന്ന കേസിലെ പ്രതി ചികിത്സയില്‍ കഴിയുന്ന അജാസിന് ന്യൂമോണിയ. വൃക്കകളുടെ പ്രവര്‍ത്തനം നിലച്ചതിനാല്‍ ഡയാലിസിസ് നടത്താനുള്ള ശ്രമം ഇന്നും തുടരും. അതേസമയം, കൃത്യം നടത്താന്‍ അജാസ് എത്തിയത് മറ്റൊരാള്‍ക്കൊപ്പമാണെന്ന് സംശയം ഉന്നയിച്ച് ബന്ധുക്കള്‍ പോലീസില്‍ മൊഴി നല്‍കി.