News Kerala

ഈ കാക്കിക്കുള്ളിലും ഒരമ്മയുണ്ട്; ശോഭാമണി ഹരിഗോവിന്ദിന് വെറുമൊരു പോലീസുകാരിയല്ല

കൊല്ലം: ഒരു പോലീസുകാരിയുടെ അമ്മ മനസിന്റെ കരുതലിനെ കുറിച്ചുള്ള വാര്‍ത്തയാണ് ഇനി. നീറ്റ് പരീക്ഷയെഴുതാന്‍ സാധിക്കാതിരുന്ന ഹരിഗോവിന്ദിന് അമ്മയുടെ കരുതലോടെ സഹായിച്ച പോലീസുകാരിക്ക് ഇന്ന് അഭിനന്ദന പ്രവാഹമാണ്. കൊല്ലം ശൂരനാട് പൊലീസ് സ്‌റ്റേഷനിലെ വനിത പൊലീസ് ഉദ്യോഗസ്ഥയായ എസ്.കെ ശോഭാമണിക്ക് കൊല്ലം റൂറല്‍ എസ്.പി ഗുഡ് സര്‍വീസ് എന്‍ട്രിയും നല്‍കി.