News Kerala

പട്ടിണിമൂലം മക്കളെ കൈമാറിയ വീട്ടമ്മയ്ക്ക് നഗരസഭയിൽ ജോലി: മാതൃഭൂമി ന്യൂസ് ഇംപാക്ട്

തിരുവനന്തപുരം: മക്കള്‍ പട്ടിണി കിടക്കുന്നത് സഹിക്കാന്‍ കഴിയാതെ അവരെ ശിശുക്ഷേമ സമിതിക്ക് കൈമാറിയ വീട്ടമ്മയ്ക്ക് തിരുവനന്തപുരം നഗരസഭ നാളെ മുതല്‍ താത്കാലിക ജോലി നല്‍കും. കൈതമുക്കില്‍ റെയില്‍വെ പുറമ്പോക്കില്‍ താമസിക്കുന്ന സ്ത്രീ ആറു മക്കളില്‍ നാലുപേരെ ശിശുക്ഷേമ സമിതിക്ക് കൈമാറിയ വാര്‍ത്ത മാതൃഭൂമി ന്യൂസ് പുറത്തുവിട്ടിരുന്നു. തൊട്ടുപിന്നാലെയാണ് മേയര്‍ കെ. ശ്രീകുമാര്‍ ഇവരുടെ വീട് സന്ദര്‍ശിക്കുകയും ജോലി നല്‍കുമെന്ന പ്രഖ്യാപനം നടത്തുകയും ചെയ്തത്.