News Kerala

എച്ച്.ഐ.വി പ്രതിരോധ സന്ദേശം ഓര്‍മിച്ച് ഇന്ന് ലോക എയ്ഡ്‌സ് ദിനം

തിരുവനന്തപുരം: എച്ച്.ഐ.വി പ്രതിരോധ സന്ദേശം ഓര്‍മിച്ച് ഇന്ന് ലോക എയ്ഡ്‌സ് ദിനം. അണുബാധ തിരിച്ചറിയാനും ആരോഗ്യ സംരക്ഷണവും സാമൂഹ്യ സുരക്ഷിതത്വവും ഉറപ്പാക്കാനുമായാണ് ദിനാചരണം. കേരളത്തില്‍ എച്ച്.ഐ.വി ബാധിതരുടെ എണ്ണം കുറഞ്ഞുവരികയാണെങ്കിലും അവരോടുള്ള വിവേചനം തുടരുന്നു. കേരളത്തില്‍ 31,612 എച്ച്.ഐ.വി അണുബാധിതരാണുള്ളത്. എച്ച്.ഐ.വി. അണുവ്യാപനത്തെ കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായാണ് എയ്ഡ്‌സ് ദിനം ആചരിക്കുന്നത്. 'നിങ്ങളുടെ എച്ച്.ഐ.വി. സ്ഥിതി അറിയു' എന്നാണ് ഈ വര്‍ഷത്തെ ലോക എയ്ഡ്‌സ് ദിന സന്ദേശം.