News Kerala

ലക്ഷദ്വീപില്‍ ചുറ്റിക്കറങ്ങിയ യോട്ടിനെ കുറിച്ച് അന്വേഷണവുമായി ഏജന്‍സികള്‍

കൊച്ചി: കസ്റ്റംസിന്റെ അനുമതിയില്ലാതെ സുരക്ഷാ ഏജന്‍സികളുടെ കണ്ണുവെട്ടിച്ച് വിദേശ യോട്ട്‌ലക്ഷദ്വീപ് ദ്വീപ് സമൂഹത്തില്‍ ചുറ്റിക്കറങ്ങിയ സംഭവത്തില്‍ ഗൗരവമായ അന്വേഷണവുമായി ഏജന്‍സികള്‍. അതെസമയം,അനുമതി കൂടാതെ ലക്ഷദ്വീപില്‍ അനധികൃതസഞ്ചാരം നടത്തിയ സ്വിസ് യോട്ടിന്റെ ഉടമ വൈകാതെ കൊച്ചിയിലെത്തുമെന്നാണ് വിവരം. യോട്ട് സൂക്ഷിക്കാനേല്‍പിച്ച കെ.ടി.ഡി.സി മറീന അധികൃതരാണ് ഉടമയായ സ്വിസ് പൗരനെ ബന്ധപ്പെട്ടത്.