News Kerala

കാഴ്ചക്കാരായി ജനം; അപകടത്തിൽപ്പെട്ട യുവാവ് നടുറോഡില്‍ ചോരവാർന്ന് മരിച്ചു

പത്തനംതിട്ട: അപകട സ്ഥലത്ത് കാഴ്ചക്കാരായി വഴിയാത്രികര്‍. പരിക്കേറ്റ ബൈക്ക് യാത്രികരില്‍ ഒരാള്‍ ചോരവാര്‍ന്ന് കിടന്നിട്ടും ആശുപത്രിയിലേക്ക് മാറ്റാനെടുത്തത് 15 മിനിറ്റ്. തിരുവല്ല കടപ്രയിലുണ്ടായ അപകടത്തില്‍ യുവാവിന്റെ ജീവന്‍ പൊലിഞ്ഞു.