യൂസഫലിയുടെ ഇടപെടലിലൂടെ നടപടി വേഗത്തിലായി; രണ്ട് ദിവസത്തിനുള്ളിൽ ബാബുവിന്റെ മൃതദേഹമെത്തിക്കും
സൗദിയിൽ മരിച്ച തിരുവനന്തപുരം സ്വദേശി ബാബുവിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. എം.എ.യൂസഫലിയുടെ ഇടപെടലിലൂടെയാണ് നടപടികൾ വേഗത്തിലായത്. രണ്ട് ദിവസത്തിനുള്ളിൽ മൃതദേഹം നാട്ടിലെത്തിക്കാൻ കഴിയുമെന്ന് അധികൃതർ അറിയിച്ചതായി ബാബുവിന്റെ മകൻ എബിൻ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.