News Movies and Music

ഗാനഗന്ധര്‍വന്റെ പിറന്നാള്‍ ദിനത്തില്‍ 'ഹൗസ് ഓഫ് യേശുദാസി'ല്‍ ആഘോഷം

കൊച്ചി: മലയാളികളുടെ പ്രിയ ദാസേട്ടന്‍ തന്റെ പിറന്നാള്‍ ദിനത്തില്‍ എല്ലാ വര്‍ഷവും ഫോര്‍ട്ട് കൊച്ചിയിലെ വീട്ടില്‍ എത്തുന്നതാണ്. കോവിഡ് സാഹചര്യത്തെ തുടര്‍ന്ന് ഇത്തവണ അദ്ദേഹത്തിന് എത്താന്‍ കഴിഞ്ഞില്ല. എങ്കിലും ദാസേട്ടന്റെ പിറന്നാള്‍ ആഘോഷം പതിവ് പോലെ നടന്നു. കൊച്ചിയുടെ പുതിയ ഡെപ്യൂട്ടി മേയര്‍ കെ എ അന്‍സിയയുടെ പാട്ടായിരുന്നു ഇത്തവണത്തെ ഹൈലൈറ്റ്.