News Movies and Music

കോവിഡില്‍ മലയാള സിനിമയും തിയേറ്റര്‍ വിടുന്നു; ഓണ്‍ലൈന്‍ റിലീസിനൊരുങ്ങി 'സൂഫിയും സുജാത'യും

കൊച്ചി: കോവിഡ് പ്രതിസന്ധിയില്‍ മലയാള സിനിമയും തിയേറ്റര്‍ വിടുന്നു. ജയസൂര്യ ചിത്രമായ 'സൂഫിയും സുജാത'യുമാണ് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുന്നത്. മലയാളത്തില്‍ ആദ്യമായാണ് ഒരു സിനിമ തീയറ്ററില്‍ എത്തും മുന്‍പ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ വിതരണം ചെയ്യുന്നത്. അതിജീവിക്കാന്‍ മറ്റു മാര്‍ഗങ്ങളില്ലാത്തതിനാലാണ് ഓണ്‍ലൈന്‍ റിലീസിങിന് ഒരുങ്ങുന്നതെന്ന് നിര്‍മ്മാതാവ് വിജയ് ബാബു പറഞ്ഞു.