News Movies and Music

'വെള്ള'ത്തിന്റെ സംവിധായകന്‍ പ്രജേഷ് സെന്നും ഗായിക അനന്യയും മോണിംഗ് ഷോയില്‍

'ക്യാപ്റ്റന്‍' എന്ന ചിത്രത്തിനു ശേഷം ജയസൂര്യയും സംവിധായകന്‍ പ്രജേഷ് സെന്നും ഒന്നിക്കുന്ന 'വെള്ളം' എന്ന സിനിമയിലെ ആദ്യം ഗാനം പുറത്തിറങ്ങി. സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധിക്കപ്പെട്ട അനന്യ എന്ന കൊച്ചുമിടുക്കിയാണ് ഗാനം പാടിയത്. സിനിമയുടെ വിശേഷങ്ങളുമായി പ്രജേഷ് സെന്നും അനന്യയും മാതൃഭൂമി ന്യൂസ് മോണിംഗ് ഷോയില്‍ അതിഥിയായി എത്തുന്നു.