News Movies and Music

വെള്ളിത്തിരയിലെ മോഹന്‍ലാല്‍

1980 ഡിസംബറില്‍ തുടങ്ങിയതാണ് മോഹന്‍ലാല്‍ എന്ന നടന്റെ സമ്മോഹനമായ പ്രയാണം. നാല്‍പ്പത് വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ന് അറുപതാം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ നടനെന്ന നിലയിലും താരമെന്ന നിലയിലും മറ്റാര്‍ക്കും എത്തിപ്പെടാന്‍ കഴിഞ്ഞിട്ടില്ലാത്ത ഔന്നത്യത്തിലാണ് നടനത്തിന്റെ ആറാം തമ്പുരാന്‍. വെള്ളിത്തിരയിലെ മോഹന്‍ലാല്‍.