News Movies and Music

വാരിയം കുന്നന്റെ സിനിമയെടുക്കും, അതില്‍ നിന്ന് പിന്നോട്ടില്ല; പി ടി കുഞ്ഞുമുഹമ്മദ്

വാരിയം കുന്നനെ കുറിച്ചുള്ള സിനിമയെടുക്കും, അതില്‍ നിന്ന് പിന്നോട്ടില്ലെന്ന് സംവിധായകന്‍ പി.ടി കുഞ്ഞുമുഹമ്മദ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. മലബാര്‍ ചരിത്രത്തെ കുറിച്ച് താന്‍ വിശദമായി പഠിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് വാരിയം കുന്നനെപ്പോലെ ഒരാളുടെ സിനിമയെടുക്കാന്‍ തീരുമാനിക്കുന്നത്. അത് വര്‍ഷങ്ങള്‍ക്കു മുമ്പേ എടുത്ത തീരുമാനമാണ്. ആ സിനിമയുമായി മുന്നോട്ടു പോകുമെന്നും പി.ടി കുഞ്ഞുമുഹമ്മദ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.