ഐഎഫ്എഫ്കെ; നാലാം ദിനമായ ഇന്ന് 24 സിനിമകള്‍ പ്രദര്‍ശിപ്പിക്കും
കൊച്ചി: രാജ്യാന്തര ചലച്ചിത്രമേളയുടെ നാലാം ദിനമായ ഇന്ന് ആറു മത്സര ചിത്രങ്ങള്‍ അടക്കം 24 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. മലയാളത്തിലെ മത്സരചിത്രമായ ചുരുളി ഇന്ന് വീണ്ടും പ്രദര്‍ശനത്തിനെത്തുന്നുണ്ട്. നിറഞ്ഞ സദസിലാണ് മലയാള ചിത്രങ്ങളായ ഹാസ്യം, ബിരിയാണി എന്നിവ ഇന്നലെ പ്രദര്‍ശനം പൂര്‍ത്തിയാക്കിയത്.