രജതജൂബിലി നിറവില്‍ കേരളാ രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് കൊടിയേറും
തിരുവനന്തപുരം: രജതജൂബിലി നിറവില്‍ കേരളാ രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് കൊടിയേറും. നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇരുപത്തിയഞ്ചാമത് മേളയ്ക്ക് തിരിതെളിയ്ക്കും. ഉദ്ഘാടന ചിത്രം ക്വോ വാഡിസ് ഐഡ ഉള്‍പ്പടെ 18 സിനിമകളാണ് ആദ്യ ദിനം പ്രദര്‍ശനത്തിനെത്തുന്നത്.