News Movies and Music

ലിംഗവ്യത്യാസമില്ലാതെ എല്ലാവരെയും ചേര്‍ത്തു പിടിച്ച മേളകൂടിയായിരുന്നു 25-ാമത് ഐഎഫ്എഫ്കെ

കൊച്ചി: ലിംഗവ്യത്യാസമില്ലാതെ എല്ലാവരെയും ചേര്‍ത്തു പിടിച്ച ചലച്ചിത്ര മേള എന്ന നിലയിൽ കൂടിയാണ് ഐഎഫ്എഫ്കെ 25 വർഷത്തിനിപ്പുറം അടയാളപ്പെടുത്തുന്നത്. 2016 ലെ മേളയിൽ ആദ്യ ട്രാൻസ് പാസ്സ് സ്വീകരിച്ച ശീതൾ ശ്യാം ഇത്തവണ ഐഎഫ്എഫ്കെയുടെ ഔദ്യോഗിക ഉത്തരവാദിത്വങ്ങളുടെ ഭാഗമാണ്. മേളയുടെ ചരിത്രത്തിൽ ആദ്യമായി ട്രാൻസ്ജൻഡർ അവതാരകയായി അനന്യ എത്തുന്നതും കൊച്ചിയിലെ മേളയിലാണ്. ചലച്ചിത്ര മേളയിലേക്കെത്തിയ കഥ പറയുകയാണ് അനന്യയും, ശീതളും , ശ്രുതിയും.