News Movies and Music

ബാബുരാജിന്റെ ഓര്‍മകളില്‍ സംഗീതപ്രേമികള്‍; ബാബുക്ക ഓര്‍മയായിട്ട് 42 വര്‍ഷം

ആറ് പതിറ്റാണ്ടിലേറെയായി മലയാള ചലച്ചിത്ര ഗാനപ്രേമിയുടെ മനസ്സിലും ചുണ്ടിലും നിന്നൂര്‍ന്ന് പോകാതെ തെളിഞ്ഞു നില്‍പുണ്ട് എം.എസ് ബാബുരാജിന്റെ ഈണങ്ങള്‍. ഗസലുകളുടേയും ഹിന്ദുസ്ഥാനി സംഗീതത്തിന്റേയും മധുരം മലയാളികളിലേക്ക് ചേര്‍ത്തുവെച്ച ആ പ്രതിഭാശാലിയുടെ ഓര്‍മ്മദിനമാണ് ഇന്ന്. നാല്‍പത്തിരണ്ട് വര്‍ഷം മുന്‍പ് ഇതേ ദിവസമാണ്, അളവറ്റ സംഗീതം ബാക്കിയാക്കി മലയാളിയുടെ പ്രിയപ്പെട്ട ബാബുക്ക ഓര്‍മ്മയായത്.